ചെങ്ങന്നൂര്‍ : നഗരസഭയിലെ 14 വാര്‍ഡുകളില്‍ നിന്നായി ഹരിതകര്‍മ്മസേന ഇന്ന്
156 കിലോ ഇ- മാലിന്യങ്ങള്‍ ശേഖരിച്ചു.......

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്റെയും പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
ആലപ്പുഴ ജില്ല കുടുംബശ്രീ മേള
സമന്വയം 2025
പുലിയൂരിൽ നടത്തും.
29 മുതൽ സെപ്റ്റംബർ 2 വരെ പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മേള നടക്കുക.
വനിതാ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത് ഉൾപ്പെടെ നിരവധി മേഖലകളിൽ മാതൃകാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുലിയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും കേരള ഫോക്ക്ലോർ അക്കാദമിയും ചേർന്നാണ് മേളയ്ക്ക്
ആതിഥ്യമരുളുന്നത്.
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങൾക്കും, കലകൾക്കും കൂടുതൽ പ്രചാരം നൽകുന്നതിനുമായി നടത്തപ്പെടുന്ന മേളയിൽ ഗോത്ര മേഖല മുതൽ തീരദേശം വരെയുള്ള കേരളത്തിന്റെ തനതു രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ
നടത്തും.
മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, സാഹിത്യകാരന്മാർ, സിനിമാതാരങ്ങൾ, തുടങ്ങി നാടിന്റെ നാനാതുറകളിൽ പെട്ടവർ വിശിഷ്ട സാന്നിധ്യം ഉണ്ടാകും.
ആഗസ്റ്റ് 29 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഏകപാത്ര നാടകം "യയാതി"....
രാത്രി 7 മുതൽ പ്രശസ്ത ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക്കൽ ബാൻഡ് " ഫോക്ക് ഗ്രാഫർ ലൈവ് ബാൻഡ്"
ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 : 30 മുതൽ പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിയമ ബോധന, ലഹരി വിരുദ്ധ ക്യാമ്പയിൻ " ജാഗ്രതാ സദസ്സ്.
ആലപ്പുഴ ജില്ലാ ജഡ്ജ്
കെ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സദസ്സ്
കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ്
വി. ജി. ......
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ കൂടുന്ന ഉന്നതതല യോഗത്തിൽ പരിഗണിക്കുവാൻ ഹർജിക്കാരനായ അഭിഭാഷകന്റെ ശുപാർശകളും സർക്കാറിന് കൈമാറിയതായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഹൈക്കോടതിയെ അറിയിച്ചു.സുൽത്താൻ ബത്തേരി സ്കൂളിൽ 2019-ൽ ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത ഹർജിയും കോടതി സ്വമേധയാ എടുത്ത കേസും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബഞ്ച് കഴിഞ്ഞ ദിവസം 26/08/2025-ന് പരിഗണിച്ചിരുന്നു.
കേസ് പരിഗണിച്ച കോടതി സുരക്ഷ മാർഗ്ഗരേഖ തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളുടെ വിലയിരുത്തൽ സർക്കാരിനോട് ആരാഞ്ഞിരുന്നു. വരുന്ന സെപ്റ്റംബർ ഒന്നാം തീയതി ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അതിൽ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ തയ്യാറാക്കുമെന്നും ഹർജിക്കാരനായ അഡ്വ. ......
ഡിംസ് മീഡിയ കോളേജിൽ “പ്രകമ്പനം 2025” എന്ന പേരിൽ വർണഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗുഡ്നെസ്സ് ടിവി ചാനൽ മാനേജിങ്ങ് ഡയറക്ടർ റവ.ഡോ.......
കൊച്ചിയുടെ മുഖഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ചിലന്നൂര്‍ കനാലില്‍ ഡ്രഡ്ജിംഗ് ജോലികള്‍ ആരംഭിച്ചു. ആറുമാസം കൊണ്ട് 65,000 ക്വുബിക് മീറ്റര്‍ മണ്ണ് നീക്കി കനാലിന്റ ആഴം കൂട്ടുകയാണ് ലക്ഷ്യം. ......
കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം പി.ജി.ഇട്ടീരയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം. സംസ്ക്കാരച്ചടങ്ങുകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാരപ്രകാരം നടത്താം. ......
കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ.......
കാക്കനാട് : 2026 സീറോമലബാർ സമുദായശക്തീകരണ വർഷമായി പ്രഖ്യാപിച്ചു കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന് 2025 ജനുവരിയിൽ ചേർന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിഷനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മിഷൻ തയ്യാറാക്കിയ, വർഷാചരണത്തിൽ നൽകേണ്ട പ്രബോധനങ്ങളും പ്രവർത്തന മാർഗനിർദ്ദേശങ്ങളുമടങ്ങിയ കൈപ്പുസ്തകത്തിൻ്റെയും ലോഗോയുടെയും പ്രകാശനം ആഗസ്റ്റ് 26 ചൊവ്വാഴ്ച സിനഡ് സമ്മേളനത്തിൽ നടത്തപ്പെട്ടു. ......
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സിപിഎമ്മുമായി ചേര്‍ന്ന് അട്ടിമറിച്ചതിനെതുടർന്ന് കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.എം ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനിരതീഷ് സസ്പെൻഡ് ചെയ്തു.സെക്രട്ടറി ടി. അജിയ്ക്ക് കാരണകാണിക്കല്‍ നോടിസും നല്കി.
ബസ് സ്റ്റാന്‍ഡ് പൂണ്ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്ന പഞ്ചായത്ത് കമ്മിറ്റീ തീരുമാനത്തിനു വിരുദ്ധമായി, സെക്രട്ടറിയും, അസി. ......
തിരുവനന്തപുരം : ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം 14,575 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വളര്‍ച്ച.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്റെ മൊത്തം വരുമാനം 13,255 കോടി രൂപയായിരുന്നു. ......